എൻട്രികൾ ക്ഷണിച്ചു
Thursday 09 April 2026 1:49 AM IST
കൊല്ലം: ബി.ആർ.പി ഭാസ്‌കറുടെ സ്മരണയ്ക്കായി ബോധിഗ്രാം-ബി.ആർ.പി രണ്ടാമത് മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മനുഷ്യാവകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അച്ചടി മാദ്ധ്യമങ്ങളിലെ അന്വേഷണാത്മക ഉള്ളടക്കത്തിനാണ് പുരസ്‌കാരം. 2025 ജനുവരി മുതൽ ഡിസംബറിനുള്ളിൽ പ്രസിദ്ധീകരിച്ചവയായിരിക്കണം. 25000 രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം. എൻട്രിയുടെ മൂന്ന് കോപ്പികൾ മേയ് 5ന് മുമ്പ് ലഭിക്കണം. സെക്രട്ടറി, ബോധിഗ്രാം-ബി.ആർ.പി മാദ്ധ്യമ പുരസ്‌കാര സമിതി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ്നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൺസ്, ടി.എം.സി: 92530, കവടിയാർ, തിരുവനന്തപുരം-695003. ഫോൺ: 8301870991.