സ്ഥാനാർത്ഥികളുടെ വോട്ട്

Wednesday 08 April 2026 11:50 PM IST

കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ഇന്ന് രാവിലെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തും. ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ രാവിലെ 7ന് കൊട്ടാരക്കര ഡയറ്റിലെ 94ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.അയിഷാപോറ്റി കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മന്നം മെമ്മോറിയൽ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ രാവിലെ 7.30ന് വോട്ട് രേഖപ്പെടുത്തും.എൻ.ഡി.എ സ്ഥാനാർത്ഥി ആർ.രശ്മി താഴത്തുകുളക്കട യു.പി സ്കൂൾ പത്താം നമ്പർ ബൂത്തിൽ വോട്ട് ചെയ്യും. കുന്നത്തൂർ എൻ.ഡി.എ സ്ഥാനാർത്ഥി രാജിപ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിലെ 17ാം നമ്പർ ബൂത്തിൽ രാവിലെ 8ന് വോട്ട് ചെയ്യും