ഓപ്പറേഷൻ ഡി ഹണ്ട്: 18 പേർ അറസ്റ്റിൽ
Thursday 09 April 2026 12:39 AM IST
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 18 പേർ കൂടി അറസ്റ്റിലായി. 778 പേരെ പരിശോധിച്ചു. 10 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.