തലസ്ഥാനത്ത് ആര് ജയിക്കുമെന്ന് സ്‌ത്രീകൾ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും മുന്നിൽ സ്‌ത്രീകൾതന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പല പോളിംഗ് ബൂത്തുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. തലസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ സ്‌ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.
അതിനാൽ, സംസ്ഥാനത്തെ തന്നെ നിർണായകമായ പല മണ്ഡലങ്ങളും അടങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ ഫലം തീരുമാനിക്കുന്നത് സ്‌ത്രീ വോട്ടർമാരായിരിക്കും. ആകെ 25,44,574 വോട്ടർമാരാണ് തിരുവനന്തരപരം ജില്ലയിലുള്ളത്. അതിൽ 13,30,664 സ്‌ത്രീ വോട്ടർമാരും 12,13,858 പുരുഷവോട്ടർമാരും 52 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. മാത്രമല്ല, ഓരോ മണ്ഡലങ്ങളിലും സ്‌ത്രീ വോട്ടർമാരുടെ എണ്ണം തന്നെയാണ് മുന്നിൽ. ഓരോ മണ്ഡലങ്ങളും അവിടുത്തെ വോട്ടർമാരുടെ എണ്ണവും പരിശോധിക്കാം.
- വർക്കല
പുരുഷൻ - 86,192 സ്ത്രീ - 97,085 ട്രാൻസ് - 3 ആകെ- 1,83,280
- ആറ്റിങ്ങൽ
പുരുഷൻ - 91,741
സ്ത്രീ - 1,06,201
ട്രാൻസ് - 3 ആകെ - 197945
- ചിറയിൻകീഴ്
പുരുഷൻ - 90,651 സ്ത്രീ - 1,04,637 ട്രാൻസ് - 8 ആകെ - 1,95,296
- നെടുമങ്ങാട്
പുരുഷൻ - 94,214 സ്ത്രീ -1,03,827 ട്രാൻസ്1 ആകെ - 1,98,042
- വാമനപുരം
പുരുഷൻ - 88,274 സ്ത്രീ - 99,552 ട്രാൻസ് - 2 ആകെ - 1,87,828
- കഴക്കൂട്ടം
പുരുഷൻ - 78,687 സ്ത്രീ - 85,874 ട്രാൻസ് - 0 ആകെ - 1,64,561
- വട്ടിയൂർക്കാവ്
പുരുഷൻ - 78,573 സ്ത്രീ - 86,696 ട്രാൻസ് - 3 ആകെ 1,65,272
- തിരുവനന്തപുരം
പുരുഷൻ - 76,234 സ്ത്രീ - 82,297 ട്രാൻസ് -14 ആകെ - 1,58,545
- നേമം
പുരുഷൻ - 82,666 സ്ത്രീ - 88,504 ട്രാൻസ് - 8 ആകെ 1,71,178
- അരുവിക്കര
പുരുഷൻ - 86,096 സ്ത്രീ - 95,210 ട്രാൻസ് - 2 ആകെ - 1,81,308
- പാറശാല
പുരുഷൻ - 95,004 സ്ത്രീ - 1,00,643 ട്രാൻസ് - 1 ആകെ -1,95,648
- കാട്ടാക്കട
പുരുഷൻ - 85,026 സ്ത്രീ - 92,064 ട്രാൻസ് - 4 ആകെ -1,77,094
- കോവളം
പുരുഷൻ - 98,323 സ്ത്രീ - 1,02,875 ട്രാൻസ് - 2 ആകെ - 2,01,200
- നെയ്യാറ്റിൻകര
പുരുഷൻ - 82,177 സ്ത്രീ - 85,199 ട്രാൻസ് -1 ആകെ - 1,67,377