കെട്ടിന് മുമ്പ് വോട്ട്; നവവധു പോളിംഗ് ബൂത്തിലെത്തിയത് വിവാഹവേഷത്തിൽ

Thursday 09 April 2026 12:52 PM IST

വയനാട്: വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തി വധു. വയനാട് മേപ്പാടി സ്വദേശി അഖില ആന്റണി മൈക്കിൾ ആണ് വിവാഹ വസ്‌ത്രത്തിലെത്തി വോട്ട് ചെയ്‌തത്. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 191-ാം നമ്പർ ബൂത്തിലായിരുന്നു അഖില വോട്ട് രേഖപ്പെടുത്താനെത്തിയത്.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ മികച്ച പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പോളിംഗ് 40 ശതമാനം കഴിഞ്ഞിരിക്കുകയാണ്. എസ്‌ഐആറിനെത്തുടർന്ന് ഇത്തവണ പോളിംഗ് 80 ശതമാനം കടക്കുമെന്നാണ് കരുതുന്നത്. രാവിലെ മുതൽ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.