ഒറ്റച്ചെടിയിൽ നിന്ന് നൂറിലധികം പഴം; വെയിലത്തുവച്ചാൽ കായ്‌ഫലം ഇരട്ടിക്കും; വീടിന്റെ ടെറസിൽ നട്ടാലും വൻ ലാഭം

Thursday 09 April 2026 2:42 PM IST

ഒരു ചെടിയിൽ നിന്നുതന്നെ നൂറോളം പഴങ്ങൾ ലഭിച്ചാലോ? കൃഷി ചെയ്യുന്നതിനുള്ള സമയം ലാഭിക്കാമെന്നുമാത്രമല്ല, ലാഭവും വരുമാനവും ഇരട്ടിയിലധികം ലഭിക്കുകയും ചെയ്യും. അത്തരത്തിലൊരു ചെടിയാണ് മെഡൂസ പൈനാപ്പിൾ. തായ്‌ലൻഡിൽ നിന്നുള്ള ഒരിനം പൈനാപ്പിളാണിത്. ചെടിയിലെ പ്രധാന പഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നൂറുകണക്കിന് ചെറിയ പൈനാപ്പിളുകളാണ് ഇതിന്റെ പ്രത്യേകത.

ബ്രൊമെലിയാഡ് കുടുംബത്തിൽപ്പെട്ട ഭക്ഷ്യയോഗ്യമായ പൈനാപ്പിൾ ഇനമാണ് മെഡൂസ. ഇടത്തരം മധുരവും പൈനാപ്പിളിന് സമാനമായ രുചിയുമാണ് ഇതിനുള്ളത്. കേരളത്തിൽ അധികമായി കണ്ടുവരുന്ന ചെടിയല്ല. അലങ്കാരച്ചെടിയായാണ് മിക്കവരും ഇത് കൃഷി ചെയ്യുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമാണ്. ടെറസിലും കൃഷി ചെയ്യാൻ സാധിക്കും.

ശരാശരി ഒരു വർഷമാണ് വിളവ് ലഭിക്കാനെടുക്കുന്ന സമയം. ചൂടുള്ളതും മഞ്ഞില്ലാത്തതുമായ കാലാവസ്ഥയിലാണ് സാധാരണയായി വളരുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തഴച്ച് വളരുന്നത്. ശൈത്യകാലങ്ങളിൽ ഇവയെ സൂര്യപ്രകാശം ലഭിക്കുന്ന ഇൻഡോർ ഭാഗങ്ങളിലേയ്ക്ക് മാറ്റേണ്ടിവരും. മികച്ച സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് കൂടുതൽ കായ്‌ഫലങ്ങൾ ലഭിക്കുന്നത്.