കിണർ  കുഴിക്കുന്നതിനി‌ടെ  കയർ  പൊട്ടിവീണു;  രണ്ട്  തൊഴിലാളികൾക്ക്  ദാരുണാന്ത്യം

Thursday 09 April 2026 3:05 PM IST

കണ്ണൂർ: കിണർ കുഴിക്കുന്നതിനി‌ടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. ചേലേരിമുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. രാജേഷ് കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലാണ് നിലവിൽ താമസിച്ചിരുന്നത്.

ഇന്നുരാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കിണർ നിർമാണം നടക്കുന്നതിനിടെ കയർ പൊട്ടി ഗഫൂറും രാജേഷും താഴേയ്ക്ക് വീഴുകയായിരുന്നു. പിന്നാലെ പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റി.