വി.ഐ.പി മണ്ഡലങ്ങളിൽ ആവേശ പോളിംഗ്

Friday 10 April 2026 12:00 AM IST

കോഴിക്കോട്: കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലങ്ങളിൽ ആവേശ പോളിംഗ്.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് 80.5 ശതമാനവും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പറവൂർ മണ്ഡലത്തിൽ 81.41 ശതമാനവും കരുത്തുറ്റ ത്രികോണ മത്സരത്തിന്റെ കേന്ദ്രമായ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ്.

2021നേക്കാൾ ഇത്തവണ നേമത്ത് പോളിംഗ് ശതമാനം കൂടി. 69.92 ശതമാനമായിരുന്നു കഴിഞ്ഞ തവണ. പറവൂരിൽ 83.45 ശതമാനമായിരുന്നത് ഇത്തവണ 81 ആയി കുറഞ്ഞു. ധർമ്മടത്ത് കഴിഞ്ഞ തവണ 80.21 ശതമാനമായിരുന്നു. ഉച്ചയോടെ മൂന്നിടങ്ങളിലും പോളിംഗ് ശതമാനം 40 കടന്നിരുന്നു. ആറു മണി കഴിഞ്ഞിട്ടും ഇവിടങ്ങളിൽ പല ബൂത്തുകളിലും നീണ്ട ക്യൂവായിരുന്നു.

2021ൽ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ജയം. പറവൂരിൽ വി.ഡി.സതീശന് 21301 വോട്ടിന്റെ ഭൂരിപക്ഷം. നേമത്ത് 3941 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ജയിച്ചത്.

 2021ലെ പോളിംഗ്

ധർമ്മടം.........80.21

പറവൂർ...........83.45

നേമം...............69.92

2026

ധർമ്മടം..........80.5

പറവൂർ............81.41

നേമം.............80.62

പോ​ളിം​ഗ് ​ഉ​യ​ർ​ത്തി​യ​തിൽ എ​സ്.​ഐ.​ആ​ർ​ ​ഇ​ഫ​ക്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​വ​ള​രെ​ ​ഉ​യ​ർ​ത്താ​നി​ട​യാ​ക്കി​യ​ത് ​തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണം​ ​(​എ​സ്.​ഐ.​ആ​ർ​)​ ​കാ​ര​ണ​മെ​ന്നും​ ​വി​ല​യി​രു​ത്ത​ൽ.​ ​മ​രി​ച്ച​വ​ർ,​ ​വി​ദേ​ശ​ ​പൗ​ര​ത്വം​ ​സ്വീ​ക​രി​ച്ച​വ​ർ,​ ​താ​മ​സ​ ​സ്ഥ​ലം​ ​മാ​റി​യ​വ​ർ,​ ​ഇ​ര​ട്ട​ ​വോ​ട്ടു​ണ്ടാ​യി​രു​ന്ന​വ​ർ​ ​എ​ന്നി​ങ്ങ​നെ​ 8.97​ല​ക്ഷ​ത്തോ​ളം​ ​പേ​രെ​യാ​ണ് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ​ ​പോ​ളിം​ഗ് ​ശ​ത​മാ​ന​ത്തി​ലും​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​എ​സ്.​ഐ.​ആ​ർ​ ​ക​ര​ട് ​പ​ട്ടി​ക​ ​പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ​ 24.08​ ​ല​ക്ഷം​ ​വോ​ട്ട​ർ​മാ​രെ​യും​ ​അ​ന്തി​മ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ​ 53,229​ ​പേ​രെ​യും​ ​ഉ​ൾ​പ്പെ​ടെ​ 24.61​ ​ല​ക്ഷം​ ​വോ​ട്ട​ർ​മാ​രെ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​പി​ന്നീ​ട് ​ഹി​യ​റിം​ഗു​ക​ൾ​ക്ക് ​ശേ​ഷം​ 15​ ​ല​ക്ഷ​ത്തോ​ളം​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​സി.​എ​സ്.​ആ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു​ ​ഇ​ത്.​ ​ഇ​ത്ത​വ​ണ​ ​നി​ർ​ബ​ന്ധ​മാ​യും​ ​വോ​ട്ട് ​ചെ​യ്യ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കി​ൽ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ ​പോ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ്യാ​ജ​ ​ശ​ബ്ദ​ ​സ​ന്ദേ​ശ​വും​ ​പ്ര​ച​രി​ച്ചി​രു​ന്നു.​ ​ഇ​തും​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ത്താ​ൻ​ ​കാ​ര​ണ​മാ​യെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.