അമ്പത്തൊമ്പതാം വയസിൽ കന്നി വോട്ട്
Friday 10 April 2026 12:00 AM IST
പട്ടാമ്പി: അമ്പത്തൊമ്പതാം വയസിൽ കന്നി വോട്ട് ചെയ്ത് അബ്ദുൾസലാം. വല്ലപ്പുഴ ചെറുകോട് കുണ്ടുപള്ളിയാലിൽ അബ്ദുൽ സലാം 38 വർഷമായി വിദേശത്താണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒന്നുകിൽ വിദേശത്തായിരിക്കും അല്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുണ്ടാവില്ല. ഇത്തവണ ലീവിൽ വന്നതാണ്. വോട്ട് ചെയ്യണമെന്ന ആഗ്രഹത്തിന്മേൽ ആവശ്യമായ നടപടിക്രമങ്ങൾ സുഹൃത്തുക്കൾ മുഖേന പൂർത്തിയാക്കിയിരുന്നു. ചെറുകോട് ജി.എൽ.പി സ്‌കൂളിലാണ് അബ്ദുൾസലാം കന്നി വോട്ട് ചെയ്തത്. ആദ്യമായി ജനാധിപത്യപ്രക്രിയയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അബ്ദുൽ സലാം പറഞ്ഞു.