ഫോൺ ഇങ്ങു താ, എന്നിട്ട് വോട്ട് ചെയ്തോ
Friday 10 April 2026 12:07 AM IST
പത്തനംതിട്ട : പോളിംഗ് കേന്ദ്രങ്ങളിലെ പ്രധാന കാഴ്ചയായിരുന്നു ഫോൺ വാങ്ങി വയ്ക്കൽ. പോളിംഗ് ബൂത്തിൽ ഫോൺ ഉപയോഗിക്കാൻ വിലക്കുണ്ട്. ഇതറിയാതെ ഫോൺ കയ്യിൽ കരുതുന്നവരും ഒഴിവാക്കാൻ കഴിയാത്തവരും ഫോണുമായി എത്തി. ഇങ്ങനെയുള്ളവർക്കായി പോളിംഗ് ബൂത്തിന് പുറത്ത് മൊബൈൽ ഡിപ്പോസിറ്ററി സ്ഥാപിച്ചിരുന്നു. ഇവിടെ ഫോൺ സൂക്ഷിയ്ക്കാം. ടോക്കൺ നമ്പർ എഴുതിയ മൊബൈൽ ഡിപ്പോസിറ്ററിയിൽ ഫോൺ വയ്ക്കാം. അതേ നമ്പറിലെ ടോക്കൺ ഉപയോഗിച്ച് ഫോൺ മടക്കി നൽകും. നിരവധിയാളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി. എന്നാൽ ജില്ലയിലെ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മൊബൈൽ ഡിപ്പോസിറ്ററി സൗകര്യം ലഭ്യമായിരുന്നില്ലെന്ന പോരായ്മയും ഉണ്ടായിരുന്നു.