ഇരട്ടവോട്ടിൽ ഇരട്ടിസന്തോഷം
Friday 10 April 2026 12:08 AM IST
കോന്നി: നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നി വോട്ടുചെയ്ത ഇരട്ട സഹോദരിമാർക്ക് ഇരട്ടി സന്തോഷം. കോന്നിത്താഴം ശ്രീമംഗലത്ത് ജയപ്രകാശിന്റെയും അർച്ചനയുടെയും മക്കളായ ഇരട്ട സഹോദരിമാർ ഭാഗ്യയും ഭവ്യയും തങ്ങളുടെ കന്നിവോട്ട് കോന്നി താഴം എം.എസ്.സി. എൽ.പി സ്ക്കൂളിലെ ബൂത്തിൽ രേഖപ്പെടുത്തിയ സന്തോഷത്തിലാണ്.
തിരുവനന്തപുരം ലോ അക്കാദമി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ഭാഗ്യ. പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജ് ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ഭവ്യ.