തിരുവനന്തപുരം: ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബയ്, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു, ഷാർജ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലുമായി നടത്തുന്ന കേരള എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ലെ ‘KEAM 2026-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ കാരണം ചില അഡ്മിറ്റ് കാർഡുകൾ തടഞ്ഞിട്ടുണ്ട്. അപേക്ഷാ ഫീസ് പൂർണമായി അടയ്ക്കാത്തവർക്കും അഡ്മിറ്റ് കാർഡ് ലഭ്യമാകില്ല. ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ അപാകതകൾ പരിഹരിക്കാനുള്ള അവസാന തീയതി 15ന് വൈകിട്ട് 4 വരെയാണ്. നിശ്ചിത സമയത്തിനകം പിഴവുകൾ പരിഹരിക്കാത്തവർക്ക് അഡ്മിറ്റ് കാർഡ് ലഭിക്കില്ല.വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.