നോവുമറന്ന് നേരത്തെ

Friday 10 April 2026 12:13 AM IST
വ​യ​നാ​ട് ​കോ​ക്കു​ഴി​ ​ആ​ൾ​ട്ട​ർ​നേ​റ്റ് ​സ്കൂ​ളി​ലെ​ 123ാം​ ​ബൂ​ത്തി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​മൂ​പ്പ​ൻ​ ​ഉ​ന്ന​തി​യി​ലെ​ ​ഓ​ണ​ത്തി. ഫോട്ടോ : അ​ന​ന്തു​ ​ആ​രിഫ.

ക​ൽ​പ്പ​റ്റ​: ഉരുൾദുരന്തത്തിന്റെ നോവ് മറന്ന്​ ​വ​യ​നാ​ടൻ ജനത വിരലിൽ മഷി പുരട്ടി ജനാധിപത്യത്തിന് കരുത്തുപകരാൻ. ജി​ല്ല​യി​ൽ​ ​ക​ന​ത്ത​ ​പോ​ളിം​ഗാണ് ​രേ​ഖ​പ്പെ​ടു​ത്തിയത്.​ ​രാ​വി​ലെ​ ​മു​ത​ൽ​ ​എ​ല്ലാ​ ​ബൂ​ത്തു​ക​ളി​ലും​ ​ന​ല്ല​ ​തി​ര​ക്കാ​യിരുന്നു.​ആ​ദ്യ​ ​ര​ണ്ട് ​മ​ണി​ക്കൂ​റി​ൽ​ 15​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​പോ​ളിം​ഗ്.​ ​വ​യ​നാ​ട്ടി​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​യോ​ടെ​ ​പോ​ളിം​ഗ് 50​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി.​ ​വേ​ന​ൽ​ചൂ​ടി​ന്റെ​ ​കാ​ഠി​ന്യം​ ​പോ​ലും​ ​അ​വ​ണ​ഗി​ച്ചാ​ണ് ​ജ​നം​ ​വി​ധി​യെ​ഴു​താ​ൻ​ ​ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി​യ​ത്.​ ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ലും​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ ​മേ​ഖ​ല​ക​ളി​ലും​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ ​മേ​ഖ​ല​യി​ലും​ ​ജ​നം​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​എ​ത്തു​ന്ന​ ​കാ​ഴ്ച​യും​ ​ക​ണ്ടു.​ ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞ്,​ ​എ​ല്ലാ​ ​ബൂ​ത്തു​ക​ളി​ലെ​യും​ ​ക​ണ​ക്കു​ക​ൾ​ ​കൂ​ട്ടി​ ​വേ​ണം​ ​ഇ​നി​ ​അ​വ​സാ​ന​ശ​ത​മാ​ന​ ​ക​ണ​ക്കി​ലേ​ക്കെ​ത്താ​ൻ.​ ​വൈ​കി​ട്ട് 6​ ​മ​ണി​വ​രെ​ ​ക്യൂ​വി​ൽ​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​രു​ന്നു.​ 2021​ ​ലെ​ ​പോ​ളിം​ഗ് ​ശ​ത​മാ​ന​ത്തെ​ ​ക​വ​ച്ചു​ ​വ​യ്ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. 2021​ ​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​യ​നാ​ട്ടി​ൽ​ 75​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​പോ​ളിം​ഗ് .​ 2024​ ​ലെ​ ​ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 73.48​ ​ശ​ത​മാ​ന​വും​ 2024​ ​ന​വം​ബ​റി​ൽ​ ​ന​ട​ന്ന​ ​ലോ​ക്സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 64​ .27​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു​ ​പോ​ളിം​ഗ്.​ 2025​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ന്ന​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 78.32​ ​ശ​ത​മാ​നം​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ ബി.​ജെ.​പി​യ്ക്ക് ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​പ​ര​സ്യ​മാ​യി​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​താ​മ​ര​ ​ചി​ഹ്നം​ ​കാ​ണി​ച്ച് ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്ന​ ​പ​രാ​തി​യി​ൽ​ ​മൂ​ന്നാം​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​റെ​ ​വോ​ട്ടെ​ടു​പ്പി​നി​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചു​മ​ത​ല​യി​ൽ​ ​നി​ന്നും​ ​മാ​റ്റി.​ ​മാ​ന​ന്ത​വാ​ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചെ​റു​കാ​ട്ടു​ർ​ ​സെ​ന്റ് ​ജോ​സ​ഫ് ​സ്‌​ക്കൂ​ളി​ലെ​ 199​ ​ന​മ്പ​ർ​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​ ​ജ​യ​ല​ക്ഷ്മി​യെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​മാ​റ്റി​ ​പ​ക​രം​ ​ആ​ളെ​ ​നി​യോ​ഗി​ച്ച​ത്.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​ഏ​ജ​ന്റും​ ​യു.​ ​ഡി.​എ​ഫ് ​ക​ൺ​വീ​ന​റു​മാ​യ​ ​എ​ച്ച് .​ബി​ ​പ്ര​ദീ​പ് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​മാ​ന​ന്ത​വാ​ടി​ ​സ​ബ് ​ക​ള​ക്ട​ർ​ക്ക് ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.

പോളിംഗ് ശതമാനം

കൽപ്പറ്റ --- 80.35%

മാനന്തവാടി --- 78.86%

സുൽത്താൻ ബത്തേരി --- 77.21%