പകുതിപേർ ഊണിന് മുമ്പേ വോട്ടിട്ടു

Friday 10 April 2026 12:14 AM IST

ആദ്യ ആറര മണിക്കൂറിൽ

48.90 %

കൊല്ലം: ജില്ലയിലെ പകുതിയോളം വോട്ടർമാർ ഉച്ചയൂണിന് മുമ്പേ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം ഉച്ചയ്ക്ക് 1.30 വരെയുള്ള ആദ്യ ആറര മണിക്കൂറിനുള്ളിൽ 48.90 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് 1.30 വരെ പോളിംഗ്

ചടയമംഗലം-47.76% ചാത്തന്നൂർ-49.09% ചവറ- 47.99% ഇരവിപുരം-49.42% കരുനാഗപ്പള്ളി-48.28% കൊല്ലം-49.98% കൊട്ടാരക്കര-49.55% കുണ്ടറ-50.36% കുന്നത്തൂർ-49.51% പത്തനാപുരം-48.63% പുനലൂർ- 47.51%