നൂറിലധികം സീറ്റിൽ സംശയമില്ല:സതീശൻ

Friday 10 April 2026 2:26 AM IST

കൊച്ചി: നൂറിലേറെ സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നതിൽ സംശയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തെന്ന് അദ്ദേഹം പറവൂരിൽ പറഞ്ഞു.

യു.ഡി.എഫിന് കഷ്ടിച്ച് ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞവർ അഭിപ്രായം മാറ്റി. ദേശീയ സർവേകൾ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് പറയുന്നു.

മൂന്ന് മാസത്തിനിടെ നാലുതവണ കേരളമെമ്പാടും സഞ്ചരിച്ചു. ജനവികാരത്തെക്കുറിച്ച് കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണ് നൂറിലധികം സീറ്റ് നേടുമെന്ന് പറയുന്നത്. രാഷ്ട്രീയ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന ജനതയാണ് കേരളത്തിലേത്. അവരാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.