ജയിൽ വകുപ്പ് മേധാവിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

Friday 10 April 2026 1:46 AM IST

തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവിയും എ.ഡി.ജി.പിയുമായ ബൽറാം കുമാർ ഉപാധ്യായക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി. അഴിമതിക്കേസിൽ നിലവിൽ സസ്‌പെൻഷനിലുള്ള ജയിൽ ഡി.ഐ.ജി വിനോദ് കുമാറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എ.ഡി.ജി.പി ഒത്താശ ചെയ്തതായി ഹർജിയിൽ ആരോപിക്കുന്നു. ജയിൽ വകുപ്പിൽ നിന്നും വിരമിച്ച ഡി.ഐ.ജി പി.അജയകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊതുപ്രവർത്തകനായ ടി.എസ് ആശിഷ് ഹർജി നൽകിയത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകനായ ഷോബി ജോസഫും ബി.എസ് റിയാസും ഹാജരായി. കേസ് മെയ് 26 ന് കോടതി വീണ്ടും പരിഗണിക്കും.