യുഎഇയിൽ താമസിക്കുന്നവർ സൂക്ഷിക്കൂ; കാലാവസ്ഥ മാറിമറിയാൻ പോകുന്നു, പുറത്തിറങ്ങുമ്പോൾ കരുതൽ വേണം
Friday 10 April 2026 10:24 AM IST
അബുദാബി: യുഎഇയിൽ മഴയ്‌ക്ക് സാദ്ധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് ആകാശം ചിലയിടങ്ങളിൽ ഭാഗികമായും ചിലയിടങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മാത്രമല്ല, രാജ്യത്ത് വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ട്.
അതേസമയം, യുഎഇയിലെ ചില ഭാഗങ്ങളിൽ താപനില ഉയരുമെന്നും പ്രവചനമുണ്ട്. ദുബായിലും അബുദാബിയിലും നിലവിൽ താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസുമാണ്. ഇത് 21 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കാം. വടക്ക് കിഴക്ക് മുതൽ തെക്ക് കിഴക്ക് വരെ നേരിയ കാറ്റ് വീഴാൻ സാദ്ധ്യതയുണ്ട്. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ അല്ലെങ്കിൽ മിതമായ കാറ്റ് വീശിയേക്കാം.