പലവ്യഞ്ജന കിറ്റ് വിതരണം
Friday 10 April 2026 5:05 PM IST
കാലടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കാഞ്ഞൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരും കിടപ്പുരോഗികളുമായവർക്ക് ഈസ്റ്റർ, വിഷു പ്രമാണിച്ച് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. കാഞ്ഞൂർ പെൻഷൻ ഭവനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ഐ. പൗലോസ് കിറ്റുകൾ പാലിയേറ്റീവ് കെയർ വോളന്റിയർ രമ ശശിക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. എം.ജി. രാജഗോപാൽ അദ്ധ്യക്ഷനായി. യോഗത്തിൽ എ.എ. ഗോപി, വി.കെ. അശോകൻ, ഔസേപ്പച്ചൻ ചക്കാലക്കൽ, ടി.ആർ. സലി, കുറുമ്പക്കുട്ടി എന്നിവർ സംസാരിച്ചു.