കഥകളി സംഗീത മത്സരം
Saturday 11 April 2026 1:12 AM IST
കൊച്ചി: തൃപ്പൂണിത്തുറ കഥകളി കേന്ദ്രം രസരഞ്ജനം പരിപാടിയോട് അനുബന്ധിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡുമായി ചേർന്ന് 19ന് കഥകളി സംഗീത മത്സരം സംഘടിപ്പിക്കും. തൃപ്പൂണിത്തുറ എമ്പ്രാൻമഠം ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആരംഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും ഫലകവും സമ്മാനിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരിക്കാം. 17, 18 - 21 എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലാണ് മത്സരം. രജിസ്ട്രേഷന് വിളിക്കാം: 9446546720 (നാരായണൻ), 8547073849 (സുനോജ് പുല്ലൂർ), 9447762295 (ആർ.വി. വാസുദേവൻ ).