സഹൃദയ സംഗീത കാരുണ്യവേദി വാർഷികം
Saturday 11 April 2026 1:23 AM IST
ആലുവ: ആലുവ സഹൃദയ സംഗീത കാരുണ്യ വേദിയുടെ 19 -ാം വാർഷികം ഇന്ന് വൈകിട്ട് 4ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ ജസ്റ്റിസ് വി.എം. ശ്യാംകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം. വിശ്വനാഥക്കുറുപ്പ് അദ്ധ്യക്ഷനാകും. ഡോ.എൻ. വിജയകുമാറിന് സഹൃദയ പുരസ്കാരവും കാർട്ടൂണിസ്റ്റ് രാംദാസ് കെ. പാടിക്ക് സുമേഷ് സ്‌മാരക പുരസ്കാരവും സമ്മാനിക്കും. തുടർന്ന് സിനിമാതാരം സനീഷ് മേലേപ്പാട്ട് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ചികിത്സാസഹായ വിതരണോദ്ഘാടനം ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര നിർവഹിക്കും. എസ്. ശശിധര മേനോൻ, ജോർജ് വി. ജയിംസ്, ഇ.എ. മുജീബ് എന്നിവർ സംസാരിക്കും.