തിരുവൈരാണിക്കുളം ഫെസ്റ്റ് നാളെ സമാപിക്കും
Saturday 11 April 2026 2:26 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഫെസ്റ്റ് നാളെ സമാപിക്കും. അമ്മ്യൂസ്മെന്റ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 6.30 മുതർ രാത്രി 10 വരെ വേദിയിൽ പ്രാദേശിക കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. സമാപന ദിവസമായ നാളെ കണ്ണൂർ അഥീനയുടെ നാടൻപാട്ട് ഉണ്ടായിരിക്കും.