കഞ്ചാവുമായി പിടിയിൽ
Saturday 11 April 2026 12:57 AM IST
ചെങ്ങന്നൂർ : 1.20 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ ഹർഥൻ മാതോ (26) യെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തിരൂരിലെ ചെമ്മീൻ സംസ്കരണ ശാലയിലെ ഡ്രൈവറായി ജോലി നോക്കി വരുന്ന പ്രതി ജാർഖണ്ഡിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി സംസ്കരണ ശാലയിലെ തൊഴിലാളികൾക്കും വില്പന നടത്തിവരികയായിരുന്നു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്തദിവസം കൂടുതൽ അന്വേഷണം നടത്തുമെന്ന് സി.ഐ വിപിൻദാസ് അറിയിച്ചു. എസ്.ഐ.ഗീതുമോൾ, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത് പി.ആർ, രതീഷ് എം, ടെൽസൻ, അമൽ പ്രകാശ് ശ്യാംജിത്ത്, അനൂപ് ലിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.