പി.എസ് .സി അഭിമുഖം

Saturday 11 April 2026 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി (കാറ്റഗറി നമ്പർ 322/2020), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 10/2020) തസ്തികകളിലേക്ക് 13 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരളത്തിലെ സർവ്വകലാശാലകളിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 276/2024) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ. സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ്) (കാറ്റഗറി നമ്പർ 573/2024) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 22, 23, 24, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

കേരള പൊലീസ് സർവ്വീസ് വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് (ട്രെയിനി) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 265/2025) തസ്തികയിലേക്ക് 22, 23 തീയതികളിൽ രാവിലെ 07.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ പ്രിസർവേഷൻ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 189/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 17 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 72/2025, 79/2025, 81/2025, 113/2025, 158/2025, 159/2025, 162/2025, 404/2025, 522/2025, 523/2025, 524/2025, 664/2025, 665/2025, 667/2025, 669/2025, 763/2025, 839/2025, 845/2025, 846/2025, 847/2025), പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 218/2025, 469/2025, 534/2025, 606/2025, 677/2025, 678/2025, 679/2025, 680/2025, 862/2025, 863/2025) തസ്തികകളിലേക്ക് 20 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

പൊതുവിദ്യാഭ്യാസം/പട്ടികജാതി വികസന വകുപ്പുകളിൽ പ്രീ-പ്രൈമറി ടീച്ചർ/നഴ്സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 202/2025, 764/2025, 765/2025) തസ്തികകളിലേക്ക് 24 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/ അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 363/2025, 364/2025, 422/2025, 751/2025, 752/2025) തസ്തികയിലേക്ക് 25 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വ​നി​താ​ ​മി​ലി​ട്ട​റി​ ​പൊ​ലീ​സ് ​അ​ഗ്നി​വീർ റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ 27​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ര​സേ​ന​യി​ൽ​ ​അ​ഗ്നി​വീ​ർ​ ​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​ ​(​വ​നി​താ​ ​മി​ലി​ട്ട​റി​ ​പൊ​ലീ​സ്)​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ 27​ന് ​മൈ​സൂ​രു​വി​ലെ​ ​ചാ​മു​ണ്ഡി​ ​വി​ഹാ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ത്തും.​ ​ബം​ഗ​ളു​രു​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ആ​സ്ഥാ​ന​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കേ​ര​ളം,​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ളാ​യ​ ​ല​ക്ഷ​ദ്വീ​പ്,​ ​മാ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഷോ​ർ​ട്ട്‌​ലി​സ്റ്റ് ​ചെ​യ്ത​ ​വ​നി​ത​ക​ൾ​ക്കാ​യാ​ണ് ​റാ​ലി.​ 2025​ ​ജൂ​ൺ​ 30​ ​മു​ത​ൽ​ 2025​ ​ജൂ​ലാ​യ് 10​ ​വ​രെ​ ​ന​ട​ത്തി​യ​ ​ഓ​ൺ​ലൈ​ൻ​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​(​സി​ഇ​ഇ​)​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്ക് ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n.​ ​ഓ​ൺ​ലൈ​ൻ​ ​കോ​മ​ൺ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.​ ​ഷോ​ർ​ട്ട്‌​ലി​സ്റ്റ് ​ചെ​യ്ത​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​അ​യ​ച്ചി​ട്ടു​ണ്ട്.​ ​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​ക്കൗ​ണ്ട് ​ലോ​ഗി​ൻ​ ​ചെ​യ്ത് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഓ​ൺ​ലൈ​ൻ​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ലെ​ ​പ്ര​ക​ട​ന​ത്തി​ന്റെ​യും​ ​റാ​ലി​യു​ടെ​യും​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.