വോട്ടർമാരെ അഭിനന്ദിച്ചു
Saturday 11 April 2026 12:08 AM IST
പത്തനംതിട്ട : എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. നിലവിൽ അഞ്ച് മണ്ഡലങ്ങളും എൽഡിഎഫിനാണ്. അത് വൻ ഭൂരിപക്ഷത്തോടെ നിലനിറുത്തും. നുണക്കഥകൾ മാത്രമാണ് യു ഡി എഫ് പ്രചാരണ ആയുധമാക്കിയത്. ഭാവി കേരളവും പുതിയതലമുറയുടെ പ്രതീക്ഷയുമാണ് എൽ ഡി എഫ് ചർച്ച ചെയ്തത്. പണംകൊടുത്ത് വോട്ടുവാങ്ങാനും പണക്കൊഴുപ്പിന്റെ പ്രചാരണത്തിനും യുഡിഎഫും ബിജെപിയും മത്സരിക്കുകയായിരുന്നു. എൽ ഡി എഫ് വിജയത്തിനായി അഹോരാത്രം അദ്ധ്വാനിച്ച മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും രാജു ഏബ്രഹാം പറഞ്ഞു.