പാലക്കാട് ഐ.ഐ.ടിയിൽ എം.ടെക്, എസ്.എസ്‌സി

Saturday 11 April 2026 12:00 AM IST

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 2026- 27 അദ്ധ്യയന വർഷ പി.ജി പ്രവേശനത്തിന് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. വിവിധ സ്പെഷ്യലൈസേഷനുകളിലായി എം.ടെക്, എം.എസ്‌സി പ്രോഗ്രാമുകളിലാണ് പ്രവേശനം.

* എം.ടെക്

.......................

സ്പെഷ്യലൈസേഷനുകൾ:- കമ്പ്യൂട്ടിംഗ് & മാത്തമാറ്റിക്സ്, ഡേറ്റ സയൻസ്, ഡിസൈൻ & ഓട്ടോമേഷൻ, ജിയോടെക്നിക്കൽ എൻജിനിയറിംഗ്, മാനുഫാക്ചറിംഗ് & മെറ്രീരിയൽസ് എൻജിനിയറിംഗ്, പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റംസ്, സ്ട്രക്ചറൽ എൻജിനിയറിംഗ്, സിസ്റ്റം ഓൺ ചിപ് ഡിസൈൻ, ടെർമോഫ്ലൂയിഡ് എൻജിനിയറിംഗ്, വാട്ടർ റിസോഴ്സസ് എൻജിനിയറിംഗ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും 2024, 25, 26 വർഷങ്ങളിലൊന്നിൽ നേടിയ ഗേറ്റ് സ്കോറും.

നാല് സെമസ്റ്റർ (2 വർഷ) പ്രോഗ്രാമാണിത്. പഠന സമയം റഗുലർ വിദ്യാർത്ഥികൾക്ക് ഹാഫ് ടൈം ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്പിന് അവസരമുണ്ട്. ആഴ്ചയിൽ 8 മണിക്കൂർ ഈ സ്ഥാപനത്തിലെ അക്കാഡമിക്, കരിക്കുലം ജോലികളാണ് ഇവർ ചെയ്യേണ്ടത്. പ്രതിമാസം 12400 രൂപ പ്രതിഫലം ലഭിക്കും. നാഷണൽ ലബോറട്ടറികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റിസർച്ച് & ഡെവലപ്മെന്റ് സ്ഥാപനങ്ങൾ, അക്കാഡമിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയ്ക്ക് ജീവനക്കാരെ പഠനത്തിന് അയയ്ക്കാം. ഇങ്ങനെ സ്പോൺസേർഡ് കാറ്റഗറിയിൽ പ്രവേശനം നേടുന്നവർക്ക് ഗേറ്റ് സ്കോർ വേണ്ട. ഇന്റർവ്യൂ ഉണ്ടാകും.

pgadmit.iitpkd.ac.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

* എം. എസ്‌സി

..............................

സ്പെഷ്യലൈസേഷൻ:- കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും JAM സ്കോറും.

നാല് സെമസ്റ്റർ (രണ്ടു വർഷം) പ്രോഗ്രാമാണിത്. jam2026.iitb.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.