സ്ഥാനാർത്ഥി​കൾ ഇന്നലെ

Saturday 11 April 2026 12:34 AM IST

തി​രഞ്ഞെടുപ്പ് കഴി​ഞ്ഞെങ്കി​ലും സ്ഥാനാർത്ഥി​കൾക്ക് വി​ശ്രമമി​ല്ല. മണ്ഡലത്തി​ൽ ഇന്നലെയും നി​റഞ്ഞുനി​ന്നവരായി​രുന്നു ഏറെയും.

തിരുവല്ലയിലെ എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നൂ​പ് ​ആ​ന്റ​ണി​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​വ​സ​തി​യി​ൽ​ ​എ​ത്തി​യ​വ​രു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ലെ​ത്തി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.​ ​വി​വി​ധ​ ​യോ​ഗ​ങ്ങ​ളി​ലും​ ​പ​ങ്കെ​ടു​ത്തു. എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​മാ​ത്യു​ ​ടി.​തോ​മ​സ് ​രാ​വി​ലെ​ ​എം.​എ​ൽ.​എ​ ​ഓ​ഫീ​സി​ലെ​ത്തി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ചെ​യ്തു.​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​എ​ത്തി​യ​വ​രെ​ ​ക​ണ്ടു.​ ​ചി​ല​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങു​ക​ളി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ലും​ ​പ​ങ്കെ​ടു​ത്തു. യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​വ​ർ​ഗീ​സ് ​മാ​മ്മ​ൻ​ ​ചി​ല​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പോ​യ​ശേ​ഷം​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ര്യ​ങ്ങ​ളും​ ​വോ​ട്ടെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച​ ​ക​ണ​ക്കു​ക​ൾ​ ​ച​ർ​ച്ച​ചെ​യ്ത​ശേ​ഷം​ ​നേ​താ​ക്ക​ളു​മാ​യി​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.

അടൂരിലെ യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​സി.​വി.​ശാ​ന്ത​കു​മാ​ർ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​ടൂ​ർ​ ​പാ​ർ​ത്ഥ​സാ​ര​ഥി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​​.​ ​കോ​ന്നി​യി​ൽ​ ​പെ​ന്ത​കോ​സ്ത് ​മി​ഷ​ന് ​കീ​ഴി​ലു​ള്ള​ ​കെ​ട്ടി​ട​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​അ​ടൂ​ർ​ ​ലൈ​ഫ് ​ലൈ​ൻ​ ​ഹോ​സ്പി​റ്റ​ലി​ലും​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രി​ജി​ ​ക​ണ്ണ​ൻ​ ​രാ​വി​ലെ​ ​കൊ​ടു​മ​ൺ​ ​ഐ​ക്കാ​ട് ​മ​ര​ണ​വീ​ട്ടി​ലെ​ത്തി​​.​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​അ​ടൂ​രി​ലെ​ത്തി​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ൾ​ ​പോ​യി​​.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ഥി​ ​അ​ഡ്വ.​പ​ന്ത​ളം​ ​പ്ര​താ​പ​ൻ​ ​രാ​വി​ലെ​ ​ഏ​ഴം​കു​ള​ത്ത് ​മ​ര​ണ​വീ​ടു​ക​ളി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​അ​തി​നു​ ​ശേ​ഷം​ ​പ​ള്ളി​ക്ക​ൽ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളെ​ ​വീ​ടു​ക​ളി​ലെ​ത്തി​​​ ​ക​ണ്ടു.

കോന്നിയിലെ യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ​ ​ഇ​ന്ന​ലെ​ ​കോ​ന്നി​യി​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​എ​ത്തി​ ​പ്ര​ധാ​ന​ ​ആ​ളു​ക​ളെ​ ​ക​ണ്ടു.​ ​യു.​ഡി.​എ​ഫ് ​ഭാ​ര​വാ​ഹി​ക​ളു​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​നം​ ​ന​ട​ത്തി. എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ടി.​പി.​സു​ന്ദ​രേ​ശ​ൻ​ ​മു​റി​ഞ്ഞ​ക​ൽ​ ​മ്ലാ​ന്ത​ട​ത്തെ​ ​വീ​ട്ടി​ലും​ ​വ​ര​ണാ​ധി​കാ​രി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ​മ​ല​യാ​ല​പ്പു​ഴ​യി​ലും​ ​എ​ത്തി​യി​രു​ന്നു.​ ​വോ​ട്ടെ​ടു​പ്പ് ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​എ​ൻ.​ഡി.​എ​ ​ഭാ​ര​വാ​ഹി​ക​ളു​മാ​യി​ ​തി​​​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വി​ശ​ക​ല​നം​ ​ന​ട​ത്തി. എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കെ.​യു.​ജ​നീ​ഷ് ​കു​മാ​ർ​ ​ഇ​ന്ന​ലെ​ ​സീ​ത​ത്തോ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​മു​ന്ന​ണി​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​വോ​ട്ടെ​ടു​പ്പി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​വി​ശ​ക​ല​നം​ ​ചെ​യ്തു.

ആ​റ​ൻ​മു​ള​യി​​​ലെ​ ​എ​ൻ.​ഡി​​.​എ​ ​സ്ഥാ​നാ​ർ​ത്ഥി​​​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​ശ​ബ​രി​ ​ബാ​ലാ​ശ്ര​മ​ത്തി​ലെ​ ​കു​ട്ടി​ക​ൾ​ക്കൊ​പ്പം​ ​ചെ​ല​വി​​​ട്ടു.​ ​ രാ​വി​ലെ​ ​പ്ര​ധാ​ന​ ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം​ ​തി​​​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ലെ​ത്തി​ ​വി​ശ​ക​ല​നം​ ​ന​ട​ത്തി.​ ​അ​ന്ത​രി​ച്ച​ ​എ​ൻ.​എ​സ്.​എ​സ് ​സെ​ക്ര​ട്ട​റി​ ​ഹ​രി​കു​മാ​ർ​ ​കോ​യി​ക്ക​ലി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു.​ ​തി​​​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പി​ന്തു​ണ​ച്ച​ ​പ്ര​മു​ഖ​രി​ൽ​ ​ചി​ല​രെ​ ​സ​ന്ദ​ർ​ശി​ച്ചു. യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ബി​​​ൻ​ ​വ​ർ​ക്കി​ ​ഇ​ന്ന​ലെ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​നേ​താ​ക്ക​ളെ​യെ​ല്ലാം​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​ ​പൊ​ന്ന​മ്മ​ ​ടീ​ച്ച​റി​ന് ​കോ​ഴ​ഞ്ചേ​രി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​ആ​ദ​രാ​ഞ്ജ​ലി​ക​ൾ​ ​അ​ർ​പ്പി​ച്ചു.​ ​വൈ​കി​ട്ട് ​പ​രി​ക്കേ​റ്റ​ ​വ​ല്ല​ന​ ​ബൂ​ത്ത് ​ഏ​ജ​ന്റി​നെ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​വ​ലോ​ക​ന​ ​യോ​ഗ​ങ്ങ​ളി​ ​പ​ങ്കെ​ടു​ത്തു.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ത​ന്നെ​യു​ണ്ടാ​കു​മെ​ന്ന് ​അ​ബി​ൻ​ ​വ​ർ​ക്കി​ ​പ​റ​ഞ്ഞു.