തലസ്ഥാന ജില്ലയിൽ 77.03   ശതമാനം പോളിംഗ്,​ 80 ശതമാനം കടന്നത് രണ്ട് മണ്ഡലങ്ങൾ

Friday 10 April 2026 10:39 PM IST

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 19,60,166 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 25,44,574 ആണ്.

ജില്ലയിലാകെയുള്ള 12,13858 പുരുഷ വോട്ടർമാരിൽ 9,18,082 പേരും 13,30,664 സ്ത്രീ വോട്ടർമാരിൽ 1042061 പേരും 52 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 23 പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്. 80.72 ശതമാനം. തൊട്ടുപിന്നിൽ 80.62 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ നേമം മണ്ഡലമാണ്. ഇവിടെ 138000 പേർ വോട്ട് രേഖപ്പെടുത്തി. . ആറ്റിങ്ങൽ മണ്ഡലത്തിലാണ് ജില്ലയിൽ കുറവ് വോട്ട് രേഖപ്പെടുത്തിയത് 73.82ശതമാനം. ഇവിടെ 197945 വോട്ടർമാരിൽ 146128 പേർ വോട്ട് ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം

(നിയോജകമണ്ഡലം, ആകെ വോട്ടർമാർ, വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം) വർക്കല - 183280 - 135546 - 73.96%

  1. ആറ്റിങ്ങൽ- 197945 - 146128-73.82%
  2. ചിറയിൻകീഴ് - 195296 - 144769-74.13%
  3. നെടുമങ്ങാട് - 198042 -155201-78.37%
  4. വാമനപുരം - 187828 -145499-77.46%
  5. കഴക്കൂട്ടം 164561 - 129374-78.62%
  6. വട്ടിയൂർക്കാവ് - 165272 -127127-76.92%
  7. തിരുവനന്തപുരം- 158545 -118732-74.89%
  8. നേമം- 171178 -138000-80.62%
  9. അരുവിക്കര - 181308 -143424-79.11%
  10. പാറശ്ശാല - 195648 -151804-77.59%
  11. കാട്ടാക്കട - 177094 -142942-80.72%
  12. കോവളം - 201200 -151841-75.47%
  13. നെയ്യാറ്റിൻകര - 167377 -129779-77.54%