പ്രവർത്തക സംഗമം

Saturday 11 April 2026 12:07 AM IST
'മണ്ണ്' യൂണിറ്റ് പ്രവർത്തക സംഗമം ജില്ലാ ഉദ്ഘടനം പടിക്കൽ യൂണിറ്റിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം സംസാരിക്കുന്നു

കോട്ടക്കൽ: 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറത്ത് നടക്കുന്ന സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി യൂണിറ്റ് കേന്ദ്രത്തിൽ നടക്കുന്ന 'മണ്ണ്' പ്രവർത്തക സംഗമം മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം തേഞ്ഞിപ്പലം ഡിവിഷനിലെ പടിക്കൽ യൂണിറ്റിൽ നടന്നു. കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എം ബഷീർ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി, എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ സെക്രട്ടറി പി.ടി.മുഹമ്മദ് അഫ്ളൽ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി അനസ് നുസ്രി, അബ്ദുൽ ഗഫൂർ, തേഞ്ഞിപ്പലം, ഡിവിഷൻ സെക്രട്ടറി ആദിൽ ആമീൻ സംസാരിച്ചു. മുഹമ്മദ് ആഷിഖ് നൂറാനി അദ്ധ്യക്ഷതയും ജംഷാദ് സ്വാഗതവും പറഞ്ഞു. ജില്ലയിലെ 892 യൂണിറ്റുകളിൽ 'മണ്ണ്' പ്രവർത്തക സംഗമം നടക്കും. അനുബന്ധമായി ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവ് പ്രഖ്യാപനങ്ങൽ നടക്കും.