സ്‌ട്രോംഗ് റൂമുകളിൽ ജനഹിതം ഭദ്രം

Saturday 11 April 2026 1:31 AM IST
സെന്റ് അലോഷ്യസ് സ്കൂളിൽ സ്ട്രോംഗ് റൂമുകളുടെ സുരക്ഷാ സംവിധാനം വിലയിരുത്തുന്ന കളക്ടർ എൻ.ദേവിദാസ്

കൊ​ല്ലം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ജി​ല്ല​യി​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളിൽ നി​ന്നെ​ത്തി​ച്ച ബാ​ല​റ്റ് യൂ​ണി​റ്റു​കൾ സ്‌​ട്രോംഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റി. സെന്റ് അ​ലോ​ഷ്യ​സ് എ​ച്ച്.എ​സ്.എ​സ്, ക്രി​സ്​തു​രാ​ജ് ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്‌​ട്രോംഗ് റൂ​മു​കൾ. ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, പ​ത്ത​നാ​പു​രം, പു​ന​ലൂർ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ബാ​ല​റ്റ് യൂ​ണി​റ്റു​കൾ സെന്റ് അ​ലോ​ഷ്യ​സ് എ​ച്ച്.എ​സ്.എ​സി​ലും കു​ന്ന​ത്തൂർ, കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം, കു​ണ്ട​റ, കൊ​ല്ലം മ​ണ്ഡ​ല​ങ്ങ​ളിൽ നി​ന്നു​ള്ള​വ ക്രി​സ്​തു​രാ​ജ് ഹ​യർ സെ​ക്കൻ​ഡ​റി സ്​കൂ​ളി​ലു​മാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. സി.ഐ.എ​സ്.എ​ഫ്‌​ കേ​ര​ള പൊ​ലീ​സ് സേ​നാം​ഗ​ങ്ങൾ ചേർ​ന്നാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. സി.സി ടി.വി ക്യാ​മ​റ​യും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​നാ​യി പൊ​ലീ​സ് ക​ൺട്രോൾ റൂ​മു​ക​ളും കേ​ന്ദ്ര​ങ്ങ​ളിൽ പ്ര​വർ​ത്തി​ക്കു​ന്നു. കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രും ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​റും സ്‌​ട്രോംഗ് റൂ​മു​കൾ സ​ന്ദർ​ശി​ച്ച് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങൾ കു​റ്റ​മ​റ്റ​തെ​ന്ന് ഉ​റ​പ്പാ​ക്കി.