നോവായി ശ്രീനന്ദ ; മൃതദേഹം കണ്ടത് 1500 അടി താഴ്ചയിൽ മലയിടുക്കിൽ കുടുങ്ങിയ നിലയിൽ

Saturday 11 April 2026 12:33 AM IST

 ദുരൂഹ മരണം, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

 ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട്: നാല് ദിവസത്തെ തെരച്ചിലും കുടുംബത്തിന്റെ പ്രാർത്ഥനയും നാടിന്റെ കാത്തിരിപ്പും വിഫലം. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം 1500 അടി താഴ്ചയിൽ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശികളായ രമേശ്‌ - രോഹിണി ദമ്പതികളുടെ മകളാണ്. എസ്.എസ്.എൽ.സി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുകയായിരുന്നു. സഹോദരൻ പോളിടെക്നിക് വിദ്യാർത്ഥി സച്ചു.

ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും വനംവകുപ്പ് ജീവനക്കാരും ദുരന്തനിവാരണ സേനയും അടക്കം നാനൂറോളം വരുന്ന സംഘം ഡ്രോൺ തെർമൽ കാമറകളുടെ സമാഹയത്തോടെ നടത്തിയ തെരച്ചിലിലാണ് ഇന്നലെ പകൽ 12ന് മൃതദേഹം കണ്ടെത്തിയത്. താഴ്വാരത്തെ ഗ്രാമം വഴി മലയിടുക്കിൽ കയറി മൃതദേഹം താഴേക്ക് ഇറക്കിയാണ് പുറംലോകത്ത്എത്തിച്ചത്.

മൃതദേഹം ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഇന്നലെ രാത്രിതന്നെ നാട്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെ വീട്ടിലെത്തിക്കും.

ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച പശ്ചാത്തലത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന തുടരുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിദ്ധ്യത്തിലും പരിശോധന നടത്തി. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും ഒരു സാദ്ധ്യതയും തള്ളില്ലെന്നും ചിക്കമഗളൂരു എസ്.പി ജിതേന്ദ്ര ദയമ വ്യക്തമാക്കി. എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് ഇതുവരെ സൂചനയില്ല.

ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതാകുന്നത്. 5.20വരെ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. വെള്ളച്ചാട്ടം കണ്ട് സെൽഫിയെടുത്ത ശേഷം അച്ഛനും അമ്മയും മറ്റ് കുടുംബാംഗങ്ങളും മലമുകളിൽ പാർക്ക് ചെയ്ത വാഹനത്തിനടുത്തേക്ക് നീങ്ങി. ശ്രീനന്ദ മറ്റ് രണ്ട് കുട്ടികൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപത്ത് നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ഐസ്ക്രീം വാങ്ങാനായി പോയപ്പോഴാണ് ശ്രീനന്ദ കൂടെയില്ലെന്ന് മനസിലായത്. 15 മിനിറ്റിന് ശേഷം സംഘം തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കുചേർന്നു.

അ​മ്പ​ല​ ​ക​മ്മി​റ്റി​യു​ടെ വി​നോ​ദ​യാ​ത്ര വി​ലാ​പ​യാ​ത്ര​യാ​യി

ക​ട​മ്പ​ഴി​പ്പു​റ​ത്തെ​ ​പു​ന്നാം​ ​പ​റ​മ്പ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കി​ഴ​ക്ക​ൻ​ ​പൂ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​മ്പ​ല​ക്ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​നാ​ലി​ന് 5​ ​മ​ണി​യോ​ടെ​യാ​ണ് ​ശ്രീ​ന​ന്ദ​യും​ ​മ​റ്റു​ 39​ ​പേ​രും​ ​ക​ർ​ണാ​ട​ക​യി​ലേ​ക്ക് ​യാ​ത്ര​തി​രി​ച്ച​ത്.​ ​ആ​ദ്യ​ത്തെ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഹ​മ്പി​ ​ചു​റ്റി​ക്ക​ണ്ട് 7​ന് ​ചി​ക്ക​മ​ഗ​ളൂ​ർ​ ​ക​ണ്ടു​ ​തി​രി​കെ​ ​വ​രാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ 7​ന് ​ഉ​ച്ച​യോ​ടെ​യാ​ണ് ​ബാ​ബ​ ​ബു​ദ​ൻ​ ​ഗി​രി​യി​ലെ​ ​മാ​ണി​ക്യ​ധാ​ര​ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്തി​യ​ത്.​ ​വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തു​ ​നി​ന്ന് ​എ​ല്ലാ​വ​രും​ ​ചേ​ർ​ന്ന് ​ഫോ​ട്ടോ​യെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​ബ​സി​ന​ടു​ത്തേ​ക്ക് ​ന​ട​ന്നു.​ ​കൂ​ട്ടു​കാ​രോ​ടൊ​പ്പം​ ​താ​ഴെ​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​ശ്രീ​ന​ന്ദ.​ ​അ​വ​ൾ​ ​പു​റ​കെ​ ​വ​രു​മെ​ന്ന് ​ക​രു​തി.​ ​പി​ന്നീ​ടാ​ണ് ​ശ്രീ​ന​ന്ദ​യെ​ ​കാ​ണാതായത്.

മൃതദേഹത്തിന് നാല്

ദിനത്തിന്റെ പഴക്കമില്ല

1 ശ്രീനന്ദയെ കാണാതായി മണിക്കൂറുകൾക്കകം തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളിലടക്കം പൊലീസ് പരിശോധിച്ചിരുന്നുവെന്ന് വല്യച്ഛൻ ശശിധരൻ പ്രതികരിച്ചു. അന്ന് കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്

2 നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ല. വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലം മറുവശത്താണ്. ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ല.

ആയിരങ്ങൾ വരുന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരാൾ കാലുവഴുതി വീണാൽ ശ്രദ്ധയിൽപ്പെടാതിരിക്കുമോ?

3 പൊലീസ് നായ മണംപിടിച്ച് ചെന്നത് സമീപത്തെ കടയുടെ അടുത്തേക്കാണ്. ഈ കടയുടമയെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും പ്രദേശവാസികളോട് കാര്യമന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ധാരാളം യാചകർ ഉള്ള സ്ഥലമാണ്. സി.സി ടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് അവിടെയുള്ളവർ പറഞ്ഞത്

ആ​ 15​ ​മി​നി​ട്ടി​ൽ​ ​എ​ന്തു​ന​ട​ന്നു? ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​തെ​ന്ന് ​അ​മ്മ

ശ്രീ​ന​ന്ദ​ ​അ​ബ​ദ്ധ​ത്തി​ൽ​ ​മ​ല​യി​ടു​ക്കി​ലേ​ക്ക് ​വീ​ഴാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​ഞ്ഞ് ​അ​മ്മ​ ​രോ​ഹി​ണി.​ ​'​'​ ​ആ​രെ​ങ്കി​ലും​ ​കി​ഡ്നാ​പ്പ് ​ചെ​യ്തി​ട്ടു​ണ്ടാ​കും.​ ​ഡ്ര​ഗ്സ് ​കൊ​ടു​ത്ത് ​മ​യ​ക്കി​കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കും​-​ ​അ​മ്മ​ ​ത​റ​പ്പി​ച്ചു​ ​പ​റ​യു​ന്നു.​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് 5.20​ന് ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​എ​ടു​ത്ത​ ​ഫോ​ട്ടോ​യി​ൽ​ ​കു​ട്ടി​ ​പി​റ​കി​ൽ​ ​നി​ൽ​ക്കു​ന്നു​ണ്ട്.​ 5.35​ന് ​എ​ടു​ത്ത് ​ഫോ​ട്ടോ​ക​ളി​ൽ​ ​കു​ട്ടി​യെ​ ​കാ​ണാ​നി​ല്ല.​ 15​ ​മി​നി​റ്റി​നു​ള്ളി​ൽ​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​ഇ​പ്പോ​ഴും​ ​ദു​രൂ​ഹ​മാ​ണ്.​ ​ കു​ട്ടി​യെ​ ​അ​വ​സാ​ന​മാ​യി​ ​ക​ണ്ട​ ​സ്ഥ​ല​ത്തി​ന് ​എ​തി​ർ​വ​ശ​ത്തു​നി​ന്നാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഈ​ ​ഭാ​ഗ​ത്ത് ​ശ്രീ​ന​ന്ദ​ ​വീ​ഴാ​ൻ​ ​ഒ​രു​ ​സാ​ദ്ധ്യ​ത​യു​മി​ല്ല.​ ​കു​ട്ടി​യെ​ ​അ​പാ​യ​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​ഇ​വി​ടെ​ ​കൊ​ണ്ടു​വ​ന്ന് ​ഇ​ട്ട​താ​കാ​മെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​പ്ര​ദേ​ശ​ത്ത് ​നി​ര​വ​ധി​ ​ഭി​ക്ഷ​ക്കാ​രും​ ​തെ​രു​വി​ൽ​ ​ഉ​റ​ങ്ങു​ന്ന​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​മ​ര​ണ​ ​കാ​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​മാ​ത്ര​മേ​ ​ല​ഭ്യ​മാ​കൂ.​ ​ചൊ​വ്വാ​ഴ്ച​ 6​ന് ​മു​മ്പാ​യി​ ​ഒ​മ്പ​തോ​ളം​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​നി​ന്ന് ​പു​റ​ത്തേ​ക്ക് ​പോ​യി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഈ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​ആ​രൊ​ക്കെ​യാ​ണ് ​എ​ന്ന് ​അ​ന്വേ​ഷി​ച്ചു​ ​വ​രി​ക​യാ​ണ്.

ബാ​ബ​ ​ബു​ദ​ൻ​ഗി​രി

​ ​ ക​ർ​ണാ​ട​ക​ ​ചി​ക്ക​മ​ഗ​ളൂ​രു​ ​ജി​ല്ല​യി​ൽ​ ​പ​ശ്ചി​മ​ഘ​ട്ട​ ​മ​ല​നി​ര​ക​ളു​ടെ​ ​ഭാ​ഗ​മാ​ണ് ​ബാ​ബ​ ​ബു​ദ​ൻ​ഗി​രി​ ​(​ച​ന്ദ്ര​ദ്റോ​ണ​ ​പ​ർ​വ​തം​).​ 1895​ ​മീ​റ്റ​ർ​ ​ഉ​യ​ര​മു​ള്ള​ ​കൊ​ടു​മു​ടി​ ​ട്രെ​ക്കിം​ഗി​ന് ​പ്ര​ശ​സ്തം ​ ​ സൂ​ഫി​ ​സ​ന്യാ​സി​യാ​യ​ ​ബാ​ബ​ ​ബു​ദ​ൻ​ ​എ.​ഡി​ 1670​ൽ​ ​യെ​മ​നി​ൽ​ ​നി​ന്ന് ​ഏ​ഴ് ​കാ​പ്പി​ക്കു​രു​ക്ക​ൾ​ ​കൊ​ണ്ടു​വ​ന്ന് ​ഇ​വി​ടെ​ ​ന​ട്ടെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​ഇ​ന്ത്യ​യി​ൽ​ ​കാ​പ്പി​ ​കൃ​ഷി​ക്ക് ​തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു​ ​ബാബ ​ ​ബാ​ബ​ ​ബു​ദ​ന്റെ​ ​ദ​ർ​ഗ​യ്‌​ക്കൊ​പ്പം,​ ​ഹി​ന്ദു​ ​ദൈ​വ​മാ​യ​ ​ദ​ത്ത​ത്രേ​യ​ന്റെ​ ​ഗു​ഹ​യും​ ​ഇ​വി​ടെ​യു​ണ്ട്.​ ​ഇ​ത് ​'​ഇ​നാം​ ​ദ​ത്ത​ത്രേ​യ​ ​ബാ​ബാ​ ​ബു​ദ​ൻ​ഗി​രി​ ​ദ​ർ​ഗ​'​ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു ​ ​ഇ​തി​ന​ടു​ത്തു​ള്ള​ ​മാ​ണി​ക്യ​ധാ​ര​ ​വെ​ള്ള​ച്ചാ​ട്ടം​ ​മ​നോ​ഹ​ര​മാ​ണ്.​ 30​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​വെ​ള്ള​ച്ചാ​ട്ടം​ ​കാ​ണാ​നും​ ​ദ​ർ​ഗ​യി​ലും​ ​ഗു​ഹ​യി​ലും​ ​ആ​രാ​ധ​ന​യ്ക്കു​മാ​യി​ ​ഒ​ട്ടേ​റെ​ ​സ​ഞ്ചാ​രി​ക​ൾ​ ​എ​ത്താ​റു​ണ്ട്