രണ്ട് ബൈക്ക് അപകടങ്ങളിൽ ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

Saturday 11 April 2026 1:34 AM IST
അനീഷ് അനി

കൊട്ടിയം: രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ ഒരു യുവാവ് മരിക്കുകയും രണ്ടുപേർക്ക് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മയ്യനാട് കുറ്റിക്കാട് ലക്ഷം വീട് നഗറിൽ അനീഷ് അനിയാണ് (29) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മയ്യനാട് കൈതപ്പുഴ സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 12.45ന് മുഖത്തല എം.ജി.ടി.എച്ച്.എ.എസ്, മൈലാപ്പൂര് റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അനീഷ് ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച യുവാവിന്റെ കൈകാലുകൾ ഒടിഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: ജോമോൾ. സഹോദരൻ: അജീഷ്. കൊട്ടിയം പൊലീസ് കേസെടുത്തു. മുഖത്തലയിൽ കഴിഞ്ഞ ദിവസം രാത്രി 11ന് മുഖത്തലയ്ക്ക് സമീപത്തുണ്ടായ മറ്റൊരു അപകടത്തിൽ മുഖത്തല സ്വദേശിയായ സെയ്ദലിക്ക് (28) ഗുരുതരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.