കുംഭമേള താരത്തി​ന് പ്രായം 16 ,​ പോക്സോ കേസിൽ കുരുങ്ങി ഭർത്താവ്

Saturday 11 April 2026 12:37 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​വ​ന്ന് ​ഇ​ട​തു​ ​പ​ക്ഷ​ ​നേ​താ​ക്ക​ളു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​വി​വാ​ഹി​ത​യാ​യ​ ​'​കും​ഭ​മേ​ള​ ​വൈ​റ​ൽ​ ​ഗേ​ളി​ന്"​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​മ​ഹേ​ശ്വ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​ഭ​ർ​ത്താ​വ് ​ഫ​ർ​മാ​ൻ​ ​ഖാ​നെ​തി​രെ​ ​പോ​ക്‌​സോ​ ​കേ​സെ​ടു​ത്തു. ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​പൊ​ലീ​സ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​കേ​ര​ള,​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​ഡി.​ജി.​പി​മാ​ർ​ ​ഏ​പ്രി​ൽ​ 22​ന് ​നേ​രി​ട്ടു​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വി​വാ​ഹം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​ ​പൂ​വാ​ർ​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രും​ ​രേ​ഖ​ക​ളു​മാ​യി​ ​നേ​രി​ട്ടു​ ​ഹാ​ജ​രാ​ക​ണം. വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​എ​ന്നി​വ​രു​ടെ​ ​അ​നു​ഗ്ര​ഹ​ത്തോ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​രു​മാ​നൂ​ർ​ ​ന​യി​നാ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​വി​വാ​ഹം​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​യി​രു​ന്നു. പെൺ​കുട്ടി​ ​പ​ർ​ദ്ധി​ ​ഗോ​ത്ര​ ​വി​ഭാ​ഗ​ത്തി​ലെ​ ​അം​ഗ​മാ​യ​തി​നാ​ൽ​ ​എ​സ്.​സി​/​എ​സ്.​ടി​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പു​ക​ൾ​ ​അ​ട​ക്കം​ ​ചു​മ​ത്തി.​ ​പി​താ​വ് ​ജ​യ് ​സിം​ഗ് ​ഭോ​സ്‌​ലെ​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​സ​ർ​ക്കാ​രി​നും​ ​ദേ​ശീ​യ​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​നും​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​ഓ​രോ​ ​മൂ​ന്നു​ദി​വ​സം​ ​കൂ​ടു​മ്പോ​ഴും​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ ​പു​രോ​ഗ​തി​ ​അ​റി​യി​ക്ക​ണം.​ ​ല​വ് ​ജി​ഹാ​ദെ​ന്ന് ​ പെൺ​കുട്ടി​യുടെ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ആ​രോ​പ​ണ​മു​യ​ർ​ത്തി.

വി​വാ​ഹ​ത്തി​ന് ​വ്യാ​ജ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്

#​മ​ഹേ​ശ്വ​റി​ലെ​ ​ആ​ശു​പ​ത്രി​ ​രേ​ഖ​ക​ൾ​ ​പ്ര​കാ​രം​ ​ജ​ന​ന​ ​തീ​യ​തി​ 2009​ ​ഡി​സം​ബ​ർ​ 30.

#​ ​വി​വാ​ഹം​ ​ന​ട​ന്ന​ 2026​ ​മാ​ർ​ച്ച് 11​ന് 16​ ​വ​ർ​ഷം​ 2​ ​മാ​സം​ 11​ ​ദി​വ​സ​വും​ ​ആ​യി​രു​ന്നു​ ​പ്രാ​യം.​ ​വ്യാ​ജ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​വി​വാ​ഹം​ ​ന​ട​ത്തി​യെ​ന്ന​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​പൊ​ലീ​സും​ ​ക​മ്മി​ഷ​നും.

10​ ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ 10​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഫോ​ളോ​വേ​ഴ്സു​ള്ള​ ​താ​ര​മാ​ണ് ​ പെൺ​കുട്ടി​.​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​മ​ഹേ​ശ്വ​‌​ർ​ ​സ്വ​ദേ​ശി​.​ 2025​ലെ​ ​പ്ര​യാ​ഗ്‌​രാ​ജ് ​മ​ഹാ​ ​കും​ഭ​മേ​ള​യി​ൽ​ ​രു​ദ്രാ​ക്ഷ​ ​മാ​ല​ ​വി​റ്റു​ ​ന​‌​ട​ന്നി​രു​ന്ന​ ​പെൺ​കുട്ടി​യു​ടെ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ക​ണ്ണു​ക​ളും​ ​മ​ന്ദ​ഹാ​സ​വും​ ​കു​ലീ​ന​ത്വ​മു​ള്ള​ ​പെ​രു​മാ​റ്റ​വും​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.