നിളയിൽ നാടക പരിശീലന ക്യാമ്പ്
Friday 10 April 2026 11:40 PM IST
ഓച്ചിറ: ക്ലാപ്പന നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നാടക പരിശീലന ക്യാമ്പ് നടത്തുന്നു. 19 മുതൽ മേയ് 3 വരെ നടക്കുന്ന നിള ഫെസ്റ്റ് 2026 ന്റെ ഭാഗമായാണ് ഗാർഡൻ തിയേറ്ററിൽ നാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 26 വരെയുള്ള ക്യാമ്പിന് സ്കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകരും നാടക രംഗത്തെ പ്രമുഖരും നേതൃത്വം നൽകും. നാടകം 26ന് സദസിന് മുന്നിൽ അവതരിപ്പിക്കും. 10 വയസ് മുതൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവരെ നാടക, സീരിയൽ, സിനിമ, രംഗങ്ങളിലക്ക് പ്രമോട്ട് ചെയ്യും. രജിസ്ട്രേഷൻ 15 വരെ. ഫോൺ: 9744321129, 9496870461.