'സീറ്റുകൾതമ്മിൽ അകലം വേണം'

Saturday 11 April 2026 12:40 AM IST
seat

കോഴിക്കോട് : സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃതമുള്ള അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഇതിനാവശ്യമായ നിർദ്ദേശം എല്ലാ ആർ.ടി.ഒ.മാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളേക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും പരാതിയിൽ പറഞ്ഞു. സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആർ.ടി.ഒ. കമ്മീഷനെ അറിയിച്ചു. പേരാമ്പ്ര സ്വദേശി ടി. സി. വിജീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.