അമ്പലപ്പുഴയിൽ ബി.ജെ.പി വോട്ടുകൾ മറിച്ചു: എച്ച്.സലാം

Saturday 11 April 2026 12:00 AM IST

ആലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്റ സ്ഥാനാർത്ഥി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാം. സുധാകരന്റെ തലയിൽ ജാതിബോധം കുത്തിനിറച്ചിരിക്കുകയാണെന്നും ചൂട് കൂടുമ്പോൾ അത് പുറത്തേക്ക് വരുകയാണെന്നും സലാം പറഞ്ഞു. സി.പി.എം ലോക്കൽകമ്മിറ്റി അംഗം മുതൽ കേന്ദ്രകമ്മിറ്റിയംഗങ്ങളെ വരെ അപമാനിച്ചു. രാഷ്ട്രീയം ചർച്ച ചെയ്യാതിരിക്കാനുള്ള സുധാകരന്റെ കുബുദ്ധിയായിരുന്നു വ്യക്തിപരമായ ആക്ഷേപങ്ങൾ. എല്ലാ അധിക്ഷേപങ്ങൾക്ക് പിന്നിലും ജാതികൂട്ടിയാണ് സുധാകരൻ പറയുന്നത്. അമ്പലപ്പുഴയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചിട്ടുണ്ട്. എത്ര വോട്ട് മറിച്ചാലും താൻ ഉറപ്പായും ജയിക്കുമെന്നും സലാം പറഞ്ഞു.

പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കൂ​ടി​യ​ത്ജ​ന​വി​കാ​ര​ത്തി​ന്റെ​ ​ല​ക്ഷ​ണം: അ​ഡ്വ.​എ​സ്.​സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​നേ​മം​ ​ഉ​ൾ​പ്പെ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​നി​ര​വ​ധി​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​വി​ജ​യി​ക്കു​മെ​ന്നും​ ​അ​ത് ​ര​ണ്ട​ക്ക​ ​സം​ഖ്യ​യ്ക്ക് ​മു​ക​ളി​ലെ​ത്തു​മെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​എ​സ്.​സു​രേ​ഷ്. നാ​ല​ഞ്ച് ​ദി​വ​സ​ത്തി​ന​കം​ ​വി​ശ​ദ​മാ​യ​ ​വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​വു​മെ​ന്നും​ ​അ​തി​ന് ​ശേ​ഷം​ ​എ​തൊ​ക്ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വി​ജ​യി​ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​പ​റ​യാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. കേ​ര​ള​ ​സ​ർ​ക്കാ​രി​നെ​ ​താ​ഴെ​യി​റ​ക്കാ​നു​ള്ള​ ​ജ​ന​വി​കാ​ര​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച​തി​ന് ​ഒ​രു​കാ​ര​ണം.​ഇ​ട​തു​പ​ക്ഷ​വും​ ​വ​ല​തു​പ​ക്ഷ​വും​ ​എ​സ്‌.​ഐ.​ആ​റി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​നു​ള്ള​ ​മ​റു​പ​ടി​ ​കൂ​ടി​യാ​ണ് ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച​തി​ലൂ​ടെ​ ​കാ​ണി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.