യു.എം.സി ജി​ല്ലാ ഭാ​ര​വാ​ഹി യോ​ഗം

Saturday 11 April 2026 2:41 AM IST
യു.എം.സി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റർ നി​ജാം​ബ​ഷി ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ലം: യു​ണൈ​റ്റ​ഡ് മർ​ച്ചന്റ്സ് ചേംബർ 30 ന​കം യൂ​ണി​റ്റ് ത​ല പൊ​തു​യോ​ഗ​വും തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ വ്യാ​പാ​ര ഭ​വ​നിൽ ചേർന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റർ നി​ജാം​ബ​ഷി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ലാ വർ​ക്കിം​ഗ് പ്ര​സി​ഡന്റ് എം.സി​ദ്ദീ​ഖ് മ​ണ്ണാന്റ​യ്യം അ​ദ്ധ്യ​ക്ഷനായി. വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡന്റ് റൂ​ഷ.പി.കു​മാർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ജ​ന​റൽ സെ​ക്ര​ട്ട​റി സു​ധീർ കാ​ട്ടി​ത്ത​റ​യിൽ സ്വാ​ഗ​ത​വും യൂ​ത്ത് വിംഗ് സം​സ്ഥാ​ന ട്ര​ഷ​റർ ര​മ്യ ട്രി​ക്‌​സ് ന​ന്ദിയും പ​റ​ഞ്ഞു. ഹ​രി​കു​മാർ ചേ​ന​ങ്ക​ര, എ​സ്.ഷം​സു​ദ്ദീൻ വെ​ളു​ത്ത മ​ണൽ, നി​ഹാർ വേ​ലി​യിൽ, എ​സ്.രാ​ജു, ഗി​രി​ജ, ശ്രീ​താ മോൾ, ക​വി​ത എ​ന്നി​വർ സം​സാ​രി​ച്ചു.