സ്‌​കേ​റ്റിംഗ് പ​രി​ശീ​ല​ന​വും ലോ​കാ​രോ​ഗ്യ​ദി​ന​വും

Saturday 11 April 2026 1:42 AM IST

കൊ​ല്ലം: കൊ​ല്ലം റോ​ളർ സ്‌​കേ​റ്റിംഗ് ക്ല​ബ് ന​ട​ത്തു​ന്ന അ​വ​ധി​ക്കാ​ല ജി​ല്ലാ​ത​ല പ​രി​ശീ​ല​നം കൊ​ല്ല​ത്ത് ആരംഭിച്ചു. ലാൽ​ബ​ഹാ​ദൂർ ശാ​സ്​ത്രി സ്റ്റേ​ഡി​യ​ത്തോ​ട് ചേർ​ന്ന ഗ്രൗ​ണ്ടിലാണ് ക്യാ​മ്പ്. ആൺ​കു​ട്ടി​ക​ളിൽ മൂ​ന്ന​ര വ​യ​സു​ള്ള എ.ജെ.ദ്രു​വ് യാ​ദ​വും പെൺ​കു​ട്ടി​ക​ളിൽ നാ​ല​ര വ​യ​സു​ള്ള ഇ​സാ റു​ഹി​യു​മാ​ണ് പ്രാ​യം കു​റ​ഞ്ഞ താ​ര​ങ്ങൾ. അ​സോ​സി​യേ​ഷന്റെ അം​ഗീ​കൃ​ത പ​രി​ശീ​ല​ക​രാ​ണ് നേ​തൃ​ത്വം നൽ​കു​ന്ന​ത്. ജി​ല്ലാ സ്‌​പോർ​ട്‌​സ് കൗൺ​സിൽ വൈ​സ് പ്ര​സി​ഡന്റ് കെ.രാ​ധാ​കൃ​ഷ്​ണൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​നം 19ന് തു​ട​ങ്ങും. ഫോൺ: 9447230830. ലോ​കാ​രോ​ഗ്യ​ദി​ന​ത്തിൽ റോ​ളർ സ്‌​കേ​റ്റിംഗ് ക്ല​ബ് സ്‌​കേ​റ്റിംഗ് റാ​ലി നടത്തി.