പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
Saturday 11 April 2026 1:44 AM IST
കൊട്ടാരക്കര: വേനൽ ചൂടിൽ ജനം വെന്തുരുകി കുടിവെള്ളത്തിന് പരക്കം പായുമ്പോൾ കുളക്കടയിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. എം.സി റോഡിൽ കുളക്കട ജംഗ്ഷനിലാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. പ്രദേശത്ത് വലിയ തോതിൽ ജലക്ഷാമം അനുഭവപ്പെടുമ്പോഴും പൈപ്പ് ലൈൻ വഴി കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഈ ബുദ്ധിമുട്ടുകൾക്കിടയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.