അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ്
Saturday 11 April 2026 12:46 AM IST
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ അവധിക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹൻ എസ്. കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കെ.ഡി.സി.എ വൈസ് പ്രസിഡന്റ് പോൾസ് ജോസഫ് അറക്കൽ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം.എബ്രഹാം മുഖ്യാതിഥിയായി. ബി.സി.സി.ഐ ലെവൽ വൺ കോച്ച് മനോജ് ചന്ദ്രൻ
ക്യാമ്പ് വിവരങ്ങൾ പങ്കുവച്ചു. കോളേജ് സ്പോർട്സ് കോ-ഓഡിനേറ്റർ സന്തോഷ് അഗസ്റ്റിൻ, കെ.ഡി.സി.എ ജോ. സെക്രട്ടറി രാജിത്ത് എന്നിവർ പ്രസംഗിച്ചു. വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് ക്രിക്കറ്റിൽ മികച്ച പരിശീലനം നൽകുകയാണ് ലക്ഷ്യം.