പച്ചക്കറികൃഷി വിളവെടുത്തു

Saturday 11 April 2026 12:52 AM IST
കിഴക്കോത്ത് കൃഷിഭവന്റെ സഹകരണത്തോടെ സിൻസിയർ കാർഷിക ക്ലബ് കച്ചേരിമുക്ക് കാളൻകുന്നത്ത് വയലിൽനടത്തിയ ഗ്രൂപ്പ് പച്ചക്കറി കൃഷി കൃഷി ഓഫീസർ കെ.ടി. സുവർണ്ണ ശ്യാം വിളവെടുത്ത് ഉദ്ഘാടനം ചെയ്യുന്നു

എളേറ്റിൽ: കിഴക്കോത്ത് കൃഷിഭവന്റെ സഹകരണത്തോടെ സിൻസിയർ കാർഷികക്ലബ് കച്ചേരിമുക്ക് കാളൻകുന്നത്ത് വയലിൽ നടത്തിയ ഗ്രൂപ്പ് പച്ചക്കറി കൃഷി വിളവെടുത്തു. കിഴക്കോത്ത് കൃഷി ഓഫീസർ കെ.ടി. സുവർണ്ണശ്യാം വിളവെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. സിൻസിയർ കാർഷിക ക്ലബ്‌ പ്രസിഡന്റ് സി.കെ. അൻവർ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് കൃഷിഭവൻ അസി. കൃഷി ഓഫീസർ പി .ബി . ഷാജു, ഫീൽഡ് സ്റ്റാഫ് കെ. ഫസില , സിൻസിയർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ .കെ . വിജയൻ, കെ .കമറുൽ ഹക്കീം, ടി. എം .സിദീഖ്, കെ.കെ.മനോജ്, അനിൽകുമാർ, കെ.കെ. അബൂബക്കർ, എം.എം.അഷ്‌റഫ്‌, കെ .കെ.സിദീഖ്, ഭാസ്കരൻ, പ്രമോദ് പ്രസംഗിച്ചു.