ശ്രമിച്ചത് അഴിമതി ഫയലുകൾ മുക്കാൻ: ചെന്നിത്തല
Saturday 11 April 2026 12:20 AM IST
തിരുവനന്തപുരം: ഭരണമാറ്റം ആസന്നമായിരിക്കെ, ഇ-ഓഫീസ് മെയിന്റനൻസ് എന്ന പേരിൽ അഞ്ചുദിവസത്തേക്ക് സർക്കാർ വക ഇ ഓഫീസ് സെർവറുകൾ ഡൗൺ ചെയ്യുന്നത് അഴിമതി ഫയലുകൾ മൂക്കാനുള്ള ഗൂഢാലോചനയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
തികച്ചും സംശയാസ്പദമായ നീക്കമാണിത്. നിലവിൽ മെയിന്റനൻസ് ചെയ്യേണ്ട യാതൊരു അടിയന്തരാവസ്ഥയും നിലനിൽക്കുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷവും ചെയ്യാവുന്ന കാര്യമാണിത്. അതിപ്പോൾ ചെയ്യുന്നത് മുൻ സർക്കാർ വൻതോതിൽ അഴിമതി നടത്താൻ ഉദ്ദേശിച്ച പല ഫയലുകളും ഡിലീറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിന് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും കൂട്ടുനിൽക്കുകയാണ്.
ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ അടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നും കർശനമായ നടപടികൾ ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.