വിഷു 15ന്,കണി ദർശനം പുലർച്ചെ 3ന്

Saturday 11 April 2026 12:24 AM IST

കോഴിക്കോട്:വിഷു 15നും കണിദർശനത്തിന് ഉചിതമായ സമയം പുലർച്ചെ മൂന്ന് മണിയാണെന്നും പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധര പണിക്കർ പറഞ്ഞു.കൊല്ലവർഷം 1201 മേടം ഒന്നാം തീയതി പകൽ 9 മണി 34 മിനിറ്റിന് 'മേടസംക്രമം' വരുന്നതുകൊണ്ട് പകൽ സംക്രാന്തി ഉണ്ടെങ്കിൽ "കൊൾവീല പകലൊന്നിനും " എന്ന പ്രമാണമനുസരിച്ചാണ് മേടം 2ന് (ഏപ്രിൽ 15) വിഷുദിനമായത്.

വിഷുദിനത്തിൽ ചതയ നക്ഷത്രവും കൃഷ്ണപക്ഷ ദ്വാദശിയും വരാഹ കരണവും ശുഭ്ര നാമ നിത്യ യോഗവും കൂടിയ സമയമാണ്.കുംഭക്കൂറിൽ മേട സംക്രമവുമാണ്.അതുകൊണ്ട് അതിവർഷത്തിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ട്.ശബരിമലയിൽ ദേവസ്വം ബോർഡ് മുൻ കൈയെടുത്ത് ക്ഷേത്രപ്രശ്നം നടത്തി പരിഹാരമുണ്ടാക്കണം.പുതുവർഷ ഫലമനുസരിച്ച് ഭരണ മാറ്റത്തിന് സാദ്ധ്യതയുണ്ട്.വൈസ് ചെയർമാൻ ചെലവൂർ ഹരിദാസ് പണിക്കർ, ജ്യോതിഷസഭ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ എന്നിവരും പങ്കെടുത്തു.