ഇടതിന് മേൽക്കൈയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Saturday 11 April 2026 12:32 AM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 67 ഉറച്ച സീറ്റുകളെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. 74 -75 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് വോട്ടെടുപ്പിന് ശേഷം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ബി.ജെ.പിക്ക് നേമം, പാലക്കാട്, മഞ്ചേശ്വരം സീറ്റുകളിൽ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നേരിയ ഭൂരിപക്ഷത്തിലായിരിക്കും അടുത്ത സർക്കാർ നിലവിൽ വരികയെന്നും ഇന്റലിജൻസ് പറയുന്നു. അതേസമയം, മണ്ഡലങ്ങളിലെ ഇടത് നേതാക്കളിൽ നിന്നും അനുഭാവികളിൽ നിന്നും എസ്.ബി.സി.ഐ.ഡി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ടെന്നും കൃത്യത ഉറപ്പാക്കാനാവില്ലെന്നും പൊലീസിലെ മറ്റൊരു വിഭാഗം വിലയിരുത്തുന്നു.