മുൻ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ 

Saturday 11 April 2026 12:40 AM IST

വൈപ്പിൻ: തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് ബൂത്ത് ഓഫീസിൽ കയറി എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. രസികലയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എളങ്കുന്നപ്പുഴ പൈയ്യപ്പിള്ളി പ്രിയരാജിനെയാണ് (50) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെരുമ്പിള്ളി സഹകരണ സംഘം ജീവനക്കാരനാണ്.

തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലോടെ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിലായിരുന്നു സംഭവം. ബൂത്ത് ഓഫീസിൽ രസികലയും മറ്റ് പ്രവർത്തകരും ഇരിക്കവെ പ്രിയരാജ് അവിടെയെത്തി രസികലയെ അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രിയരാജിനെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

രസികലയും പ്രിയരാജും തമ്മിൽ 2023 മുതൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ട്.