ജാതി സെൻസസ്: ഹർജി വിമർശനത്തോടെ തള്ളി
Saturday 11 April 2026 12:49 AM IST
ന്യൂഡൽഹി: ജാതി സെൻസസ് വിലക്കണമെന്ന പൊതുതാത്പര്യഹർജി വിമർശനത്തോടെ സുപ്രീംകോടതി തള്ളി. മോശം ഭാഷയാണ് ഹർജിയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആരാണ് ഹർജി തയ്യാറാക്കിയത് ? എങ്ങനെ ഇത്തരത്തിൽ എഴുതാൻ കഴിയുന്നതെന്നും കോടതി ചോദിച്ചു.