പ​ത്ത​നം​തി​ട്ട​യി​ൽ​ പ്രതീക്ഷ

Saturday 11 April 2026 1:02 AM IST

പത്തനംതിട്ട: സംസ്ഥാനത്ത് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിൽ. 70.77 ശതമാനം. എന്നാൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നര ശതമാനത്തിലേറെ (67.18) വർദ്ധനയുണ്ട്. ആറൻമുള, തിരുവല്ല മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. രണ്ടിടത്തും ഫലം പ്രവചനാതീതമാണെന്ന് മുന്നണികൾ വിലയിരുത്തുന്നു .

കോന്നി, അടൂർ, റാന്നി മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നു. ആറൻമുള നേരിയ ഭൂരിപക്ഷത്തിൽ കടന്നുകൂടിയേക്കാമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈവശമാണ്.അഞ്ചിൽ അഞ്ചും തൂത്തുവാരുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം അവകാശപ്പെട്ടത്. ജില്ലയിലെ നേതാക്കൾ നാല് സീറ്റുകൾ ഉറപ്പിക്കുന്നു. ആറൻമുള, തിരുവല്ല, റാന്നി, കോന്നി തിരികെപ്പിടിച്ചേക്കും. അടൂരിൽ വിജയിച്ചാൽ നേരിയ ഭൂരിപക്ഷം.ആറൻമുളയിൽ ധ്രുവീകരണമുണ്ടായാൽ കുമ്മനം രാജശേഖരൻ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്യുമെന്ന് എൻ.ഡി.എ കരുതുന്നു. പ്രധാനമന്ത്രി എത്തി പ്രചാരണം കൊഴുപ്പിച്ച തിരുവല്ലയിലും അട്ടിമറി പ്രതീക്ഷിക്കുന്നു.