മലപ്പുറം കിരീടമാർക്ക്

Saturday 11 April 2026 2:09 AM IST

മലപ്പുറം: മലപ്പുറത്തെ 16 സീറ്റിലും യു.ഡി.എഫ് വിജയം കണക്കുകൂട്ടുമ്പോൾ മൂന്ന് സീറ്റിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. വോട്ട് വിഹിതം ഉയരുമെന്ന് എൻ.ഡി.എയും പൊന്നാനി , തവനൂർ നിലനിറുത്തുന്നതിനൊപ്പം തിരൂർ ലീഗിൽ നിന്ന് പിടിച്ചെടുക്കുമെന്നും താനൂർ, പെരിന്തൽമണ്ണ, മങ്കട, നിലമ്പുർ മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ചവയ്ക്കാനായെന്നുമാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.

കഴിഞ്ഞ തവണ പൊന്നാനി, തവനൂർ, നിലമ്പൂ‌ർ, താനൂർ എന്നീ നാലിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. പി.വി.അൻവറിന്റെ രാജിയോടെ നിലമ്പൂരിലെ സാദ്ധ്യതയടഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ കോൺഗ്രസ് തിരിച്ചു പിടിച്ചു. മന്ത്രി വി.അബ്ദുറഹ്മാൻ തിരൂരിലേക്ക് കളം മാറിയതോടെ താനൂരിൽ വിജയ പ്രതീക്ഷയില്ല. ലീഗിന്റെ ശക്തികേന്ദ്രമാണെങ്കിലും ജന്മനാടായ തിരൂർ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്

അബ്ദുറഹ്മാൻ.കാന്തപുരം എ.പി സുന്നികളുടെ വോട്ടും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയും തുണയാകുമെന്നും .

പൊന്നാനിയിലും തവനൂരിലും അടി പതറുമോയെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. രണ്ടിടത്തും കോൺഗ്രസാണ് മത്സരിച്ചത്. കെ.ടി.ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂരിന് നിയമസഭയിൽ ഇടത്തോട്ട് ചാഞ്ഞ ചരിത്രമാണള്ളത്. ഇടതു കോട്ടയായ പൊന്നാനിയിലാണ് മലപ്പുുറത്തെ ഏറ്റവും കുറവ് പോളിംഗ്.