പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം
Saturday 11 April 2026 1:28 AM IST
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം. അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരായ ആരോപണത്തിൽ അസാം പൊലീസ് പവൻ ഖേരയ്‌ക്കെതിരേ കേസെടുത്തിരുന്നു. തുടർന്ന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒരാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാന് മൂന്ന് പാസ്‌പോർട്ടുണ്ടെന്നായിരുന്നു പവൻ ഖേരയുടെ ആരോപണം. ഇതിനെതിരേ റിനികി ഭുയാൻ പൊലീസിൽ മാനനഷ്ടക്കേസ് നൽകി. തുടർന്ന് ഡൽഹി അസം പൊലീസും പവൻഖേരയുടെ ഡൽഹിയിലെ വസതിയിലെത്തി പരിശോധിച്ചു. എന്നാൽ പവൻഖേരയെ കണ്ടെത്തിയില്ല. തെലങ്കാന ഹൈക്കോടതിയിലാണ് പവൻഖേര ജാമ്യാപേക്ഷ നൽകിയത്.