അദ്വൈതാശ്രമത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്
Sunday 12 April 2026 12:42 AM IST
ആലുവ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി ഗീവ് സൈറ്റ് ഫൗണ്ടേഷൻ, ആർ.സി.എം ഐ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 26ന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി മരുന്നുകൾ, തുടർചികിത്സയ്ക്ക് ഫീസ് ഇളവുകൾ, മെഡിസെപ്പ് ഉൾപ്പെടെ 25 ഓളം ഇൻഷ്വറൻസ് കമ്പനികളുമായി സഹകരണം എന്നിവയുണ്ടാകും. ഫോൺ: 7559820002.