കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ  ബസിന്  തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Saturday 11 April 2026 4:46 PM IST

കോഴിക്കോട്: മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം നടന്നത്. കോഴിക്കോട് - പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ബസ് പൂർണമായി കത്തിനശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ കാലിയായിരുന്നതിനാൽ വലിയ പൊട്ടിത്തെറി ഒഴിവായി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.